Advertisement

വലിയ മാറ്റങ്ങൾ യുവതലമുറയിലൂടെ പ്രതീക്ഷിക്കാം, ചിറയിൻകീഴിനായി നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്; രമ്യ ഹരിദാസ് 24 നോട്

May 21, 2026
Google News 1 minute Read
criticism against remya haridas in congress whatsapp group

കോൺഗ്രസ് എന്നും സ്ത്രീപക്ഷത്താണെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് 24 നോട്.ചിറയിൻകീഴിനായി നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൂടുതൽ വനിതകൾക്ക് പിന്തുണ നൽകുന്ന സർക്കാർ ആണ് യുഡിഎഫിന്റെത്. നിയമസഭയിലും പാർലമെന്റിലും കൂടുതൽ സ്ത്രീ പ്രാധിനിത്യം ഇനിയുമുണ്ടാകും.

രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുറിച്ച് ബോധ്യമുള്ള യുവതലമുറയാണ് നിയമസഭയിൽ എത്തുന്നത്. യുഡിഎഫിന് ലഭിക്കുന്ന ഒരു വലിയ പിന്തുണ അതുതന്നെയാണ്. വലിയ മാറ്റങ്ങൾ യുവതലമുറയിലൂടെ പ്രതീക്ഷിക്കാം. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വലിയ കാര്യമെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് എന്നും വനിതകളെ കൈപിടിച്ച് ഉയർത്തും. ഇനിയും വനിതകൾ നിയമസഭയിലും പാർലമെന്റിലും ഉണ്ടാകും. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമര ഗേറ്റ് തുറന്നു അതിലൂടെ തന്നെ മാറ്റം ആരംഭിച്ചുവെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

Story Highlights : Remya haridas about mla swearing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here