Advertisement

‘ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത്‌ തർക്കമോ അല്ല’; മന്ത്രി റോജി എം ജോണിന് മറുപടിയുമായി SFI

May 21, 2026
Google News 2 minutes Read

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് മറുപടിയുമായി എസ് എഫ് ഐ. ഗവർണറുമായി പോരിനില്ലെന്ന‌ മന്ത്രിയുടെ വാദത്തിനെതിരെയാണ് എസ്എഫ്ഐയുടെ വിമർശനം. ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത്‌ തർക്കമോ അല്ല. ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിലാണ് തർക്കമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.‌

കേരളത്തിലെ ഇപ്പോഴത്തെ ഗവർണറും അതിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. സർവകലാശാലകൾ സംഘപരിവാർ വൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും എസ് എഫ് ഐ ചോദിച്ചു. ആർഎസ്എസ് വൽക്കരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകുമെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

Read Also: മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണം; കോടതി ഉത്തരവ്

ഫേസ്ബുക്ക് പോസ്റ്റ്

ഗവർണറുമായി പോരിനില്ലെന്ന് ബഹു :ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ!! ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത്‌ തർക്കമോ അല്ല.

ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉണ്ടായത്. ആ നിലപാടിൽ നിന്ന് കേരളത്തിലെ ഇപ്പോൾ ഉള്ള ഗവർണർ പിന്നോട്ടു പോയിട്ടില്ലെന്ന് ബഹുമന്ത്രിയെ ഓർമ്മിപ്പിക്കട്ടെ.

കേരളത്തിലെ സർവ്വകലാശാലകൾ സംഘപരിവാർവൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോലിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നത്.? ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണറോട്,അവർ മുഖാന്തരം വിസി മാരായ RSS അനുഭാവികൾ ഇവരോടൊക്കെ എന്താണ് നിലപാട്?

നിങ്ങൾ സംഘപരിവാറിനെതിരെ പോരിനിറങ്ങില്ലെന്ന് സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തെ സംബന്ധിച്ച നിലപാടിൽ തന്നെ വ്യക്തമാണ്.അത് കേരളം തിരിച്ചറിയുന്നുണ്ട്. നിങ്ങൾ ഗവർണർക്ക് മുമ്പിൽ കുനിയാൻ തയ്യാറായാലും ആർഎസ്എസ് വൽക്കരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകും.കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല, ഞങ്ങൾ അനുവദിക്കുകയുമില്ല.

Story Highlights : SFI responds to Minister Roji M. John

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here