Advertisement

മോഡലിങ്ങിന്റെ മറവില്‍ ലൈംഗിക ചൂഷണം: സിന്ധു പെണ്‍കുട്ടികളുടെ ചിത്രം അയച്ചുകൊടുത്ത് വില പറയുന്ന ചാറ്റ് പുറത്ത്

May 21, 2026
Google News 3 minutes Read
Sindhu sends pictures of girls and asks for money via whatsapp

മോഡലിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം നടത്തിയ കേസില്‍ മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് ട്വന്റിഫോറിന്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ച് കൊടുത്ത് , ശരീരത്തിന് വിലയിടുന്നതിന്റെ തെളിവാണ് ട്വന്റിഫോര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. ( Sindhu sends pictures of girls and asks for money via whatsapp )

സിന്ധു പെണ്‍കുട്ടികളുടെ ചിത്രം അയച്ചുകൊടുക്കുകയും രൂപയുടെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന സ്‌ക്രീന്‍ ഷോട്ടാണ് പുറത്തെത്തിയിരിക്കുന്നത്. സിന്ധു ഇത്തരത്തിലാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നതെന്ന് ചാറ്റുകള്‍ തെളിയിക്കുന്നുമുണ്ട്. സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പരാതിക്കാരി പൊലീസിന് നല്‍കിയെന്നാണ് വിവരം. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അതില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

Read Also: 16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മുതല്‍; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

സിന്ധുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചത്. രണ്ടുദിവസത്തിനുശേഷം സിന്ധുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസില്‍ ഇതുവരെ 3 പ്രതികളാണ് അറസ്റ്റില്‍ ആയിട്ടുള്ളത്. വിദേശത്തുള്ള ഷംല, റഹ്മത്ത് എന്നീ പ്രതികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Story Highlights : Sindhu sends pictures of girls and asks for money via whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here