Advertisement

‘പിണറായി പ്രതിപക്ഷ നേതാവായി തുടർന്നാൽ പാർട്ടി തിരിച്ചു വരില്ല’; CPIMൽ വിമർശനം തുടരുന്നു

May 22, 2026
Google News 2 minutes Read

തിരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഐഎഎമ്മിൽ വിമർശനം തുടരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ലെന്നാണ് കോഴിക്കോട് ജില്ലയിലെ ഏര്യാ കമ്മിറ്റികളിൽ വിമർശനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു.

കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കുന്ദമംഗലം ഏര്യായ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശം തിരിച്ചടിയായി. കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയിരന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമർശനമുയർന്നു.

Read Also: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂൽ ബേബിയെന്നും കാസർഗോഡ് തൃക്കരിപ്പൂർ ഏര്യാ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനമുയർന്നു. എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു. പി ജയരാജൻ കൂടി പങ്കെടുത്ത യോഗത്തിൽ, കെകെ ശൈലജയും പി ജയരാജനും നേതൃത്വത്തിലേക്ക് വരണമെന്നും ആവശ്യമുയർന്നു. അതേസമയം, വിമർശങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

Story Highlights : Criticism continues within the CPIM against Pinarayi Vijayan and MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here