Advertisement

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

May 22, 2026
Google News 2 minutes Read
a vijayaraghavan

എസ്ഡിപിഐ നേതാവുമൊത്തുള്ള പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ സന്ദര്‍ശനത്തിന്റെ വിഡിയോ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. എ വിജയരാഘവനെതിരായി സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന പ്രചാരണം അപലപനീയമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ വിജയരാഘവൻ പങ്കെടുത്തത്‌. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ പാടുന്ന സമയത്ത്‌ വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌. വസ്‌തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത്‌ വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ്‌ ഇത്തരം ശ്രമങ്ങൾ.

മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത്‌ മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ്‌ വിജയരാഘവൻ. മതിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്‌. അതിനെ പ്രതിരോധിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്‌. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Story Highlights : Malappuram cpim secretariat explained a vijayaraghavan sdpi leader visit controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here