Advertisement

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

May 23, 2026
Google News 2 minutes Read
muthalapozhi

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്. ഇഷ്കിൻ റസൂൽ എന്ന ചെറുവള്ളം തിരയിൽ പെടുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. താഹ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മുൻപും മുതലപൊഴിയിലെ ഇതേ സ്ഥലത്ത് അപകടങ്ങൾ പതിവാണ്.

Story Highlights : Another accident at Muthalapozhi; a fisherman falls into the sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here