Advertisement

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

May 23, 2026
Google News 2 minutes Read

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം. പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്.

പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും വിമർശനം ഉയർന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ശരീരഭാഷ വൻ തോൽവിയെന്ന് സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗം വിമർശിച്ചു. അതേസമയം തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്ഥാന  നേതൃത്വത്തിന് എതിരായ കടുത്ത വിമർശനങ്ങൾ തുടരുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ വൻ പാളിച്ച പറ്റിയെന്നും, ചില നേതാക്കൾ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചെന്നും വിമർശനം.

Read Also: ‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

സ്ഥാനാർത്ഥി നിർണയത്തിൽ വൻ പാളിച്ച പറ്റി ,ചില നേതാക്കൾ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചു,സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന സാഹചര്യമുണ്ടായി എന്നും വിമർശനം ഉയർന്നു. പാർട്ടി വിട്ട് മത്സരിച്ച വിമതരെ അനുനയിപ്പിക്കാൻ ശ്രമം ഉണ്ടായില്ലെന്നും ഉചിതമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ വിമതനീക്കം ഒഴിവാക്കാമായിരുന്നു എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

Story Highlights : CPIM Parasala Area Committee demands Pinarayi Vijayan to resign from MLA post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here