‘വീട്ടിൽ പോയി ചോദിക്ക്’ പരാമർശം; ഒരു ബൂത്തിൽ നിന്ന് 20 വോട്ട് വീതം കുറഞ്ഞു, CPIM കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം
സിപിഐഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം. കോന്നിയിലെ പൊതുസമ്മേളനത്തിനിടെ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായി. 20 വോട്ട് വീതം ഒരു ബൂത്തിൽ നിന്ന് കുറഞ്ഞു.
എം.വി. ഗോവിന്ദൻ ഭാര്യക്ക് തളിപറമ്പ് സീറ്റ് വാങ്ങി നൽകിയെന്നും വിമർശനം ഉയർന്നു. പാർട്ടിയെ മറന്നുള്ള നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകൾ നഷ്ടമാക്കി.
ഏരിയ കമ്മിറ്റികളിൽ മാത്രമല്ല ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പാർട്ടിയുടെ താഴെക്കിടയിലുള്ള അണികൾക്കിടയിലും പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. കോന്നിയിൽ കെ യു ജനീഷ് കുമാർ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കിൽ 15000 വോട്ടുകൾക്ക് തോൽക്കുമായിരുന്നു. അങ്ങിനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ്ണ പരാജയം എൽഡിഎഫ് നേരിടേണ്ടി വരുമായിരുന്നുവെന്നും വിമർശനം ഉയർന്നു.
Story Highlights : Criticism at CPIM Konni area committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




