എല്‍സിയു പോലൊരു വിസിയു ഒരുക്കാനാണോ പ്ലാന്‍? പുതിയ ഫാന്റസി ചിത്രം പ്രഖ്യാപിച്ച് വിനയന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം ഒരു ത്രില്ലിങ് ഫാന്റസി ചിത്രവുമായി വിനയന്‍. When three worlds unite Miracles unfold എന്ന ടാഗ്ലൈനോടെയുള്ള പോസ്റ്ററിനൊപ്പമാണ് വിനയന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. (director vinayan announces his new fantasy movie)
വിനയന്റെ മറ്റ് ചിത്രങ്ങളായ അതിശയന്‍, അത്ഭുതദ്വീപ്, ആകാശഗംഗ മുതലായ ചിത്രങ്ങളെ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഒക്കെപ്പോലെ തന്റെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള വിനയന്‍ സിനിമാറ്റിക് യൂണിവേഴ്‌സാണോ സംവിധായകന്റെ മനസിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ഇറക്കും. അത്ഭുതദ്വീപ് പോലൊരു സിനിമ ഇനിയുണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യവും അതിനുള്ള വിനയന്റെ മറുപടിയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആ ചോദ്യത്തിനുള്ള ഒരു ഉത്തരമാകുമോ പുതിയ സിനിമയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
അങ്ങനെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയ്കു ശേഷം ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താന്‍ തീരുമാനിച്ചിരിക്കുന്നു..
ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ അനൌണ്‍സ് ചെയ്യും..
കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര…. എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോര്‍ട്ടു ചെയ്തിട്ടുള്ള നിങ്ങള്‍ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിംഗും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്..
Need your blessings…
Story Highlights : director vinayan announces his new fantasy movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




