തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ
തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ഗേറ്റും, മതിലും തകർത്തു. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചിട്ടുണ്ട്. ആനയെ എവിടേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന വിവരം ലഭ്യമല്ല. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആറിലധികം വാഹനങ്ങൾ ആന തകർത്തതായാണ് വിവരം. ആനയ്ക്കും പരുക്കേറ്റിട്ടുണ്ട്. ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് ആന.
Story Highlights : Elephant rampage in Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



