Advertisement

കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ച്, രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം; രാജീവ് ചന്ദ്രശേഖർ

May 23, 2026
Google News 3 minutes Read

കോക്രോച്ച് മുവ്മെന്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വച്ചന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂട്ട് പിടിച്ചുള്ള ചില നിക്ഷിപ്ത താല്പര്യക്കാർ ആണ് ഇതിന് പിന്നിൽ. രാജ്യത്തിന്റെ ഉയർച്ചയ്ക്ക് തടസം നിൽക്കുകയാണ് ഇവർ. CJP നീക്കത്തിനെതിരെ ഐക്യത്തോടെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജിവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

കൊവിഡ് മഹാമാരി മുതൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും, യുഎസ്-ഇറാൻ സംഘർഷവും, ആഗോള ഊർജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു.

ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചത്

ഇന്ത്യയെയും Narendra Modi സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താല്പര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണ് #CockroachParty. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ “പ്രതിപക്ഷ പാർട്ടികളിലെ” ചിലരുടെ സഹായവുമുണ്ട്.

സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി @narendramodi ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

കോവിഡ് മഹാമാരി മുതൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും, യുഎസ്-ഇറാൻ സംഘർഷവും, ആഗോള ഊർജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു. #NeverForget

ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികൾക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ല. #ViksitBharat

Story Highlights : Rajeev chandrasekhar against cjp on pm modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here