Advertisement

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

May 23, 2026
Google News 2 minutes Read

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി നൽകി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മാതൃവകുപ്പിലേക്ക് മടങ്ങും. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രേംകുമാറിന്റെ പേര് പരിഗണനയിൽ. സർക്കാർ മാറിയ സാഹചര്യത്തിൽ വിവിധ കമ്മിറ്റികളിൽ നിന്നും അക്കാദമികളിൽ നിന്നും ചെയർമാൻമാർ രാജിവെച്ചിരുന്നു.

റസൂൽ പൂക്കുട്ടിയെ ചെയർമാനായി ചുമതലപ്പെടുത്തുന്നതിന് മുൻപ് പകരം ചുമതല നൽകിയിരുന്നത് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനായിരുന്നു. സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രേംകുമാറിന് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. ആശ സമരത്തിൽ അദേഹം എടുത്ത അനുകൂല നിലപാടിനെ തുടർന്നായിരുന്നു അദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. പ്രേംകുമാറിനെ മാറ്റിയത് സ്വഭാവിക നടപടിയെന്നാണ് അന്നത്തെ സർക്കാർ വിശദീകരിച്ചിരുന്നത്.

Read Also: സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുറിപ്പ്

പ്രേംകുമാർ ഇതിന് പിന്നാലെ യുഡിഎഫ് പാളയത്തിലെത്തുകയായിരുന്നു. പിസി വിഷ്ണുനാഥാണ് സാംസ്‌കാരിക മന്ത്രി. ഉടൻ തന്നെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. ചലച്ചിത്ര അക്കാദമി പുനഃസംഘടിപ്പിക്കും. ചില നടിമാരുടെ പേരും സർക്കാർ പരി​ഗണനയിലുണ്ട്.

Story Highlights : Resul Pookutty resigns from post of Chalachitra Academy Chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here