Advertisement

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: അഞ്ച് വർഷമായി സംഘം പ്രവർത്തിക്കുന്നെന്ന് പൊലീസ്

May 23, 2026
Google News 2 minutes Read

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നെന്ന് പൊലീസ്. കോവിഡിന് ശേഷമാണ് സംഘം സജീവമായത്. യുവതികളുടെ വീട്ടിലടക്കം പോയി തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കടത്തിയത് ശ്രീകുമാർ ബിലാൽ ആണെന്നും പൊലീസ് കണ്ടെത്തി. ശ്രീകുമാർ എന്ന ബിലാൽ – സിന്ധു, ഇവർ രണ്ടുപേരുമാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ.

ബിലാൽ – സിന്ധു എന്നിവർ ദുബയിൽ വെച്ച് പരിചയപെടുന്നത് കോവിഡിന് ശേഷം. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന്‌ വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയുണ്ട്.

Read Also: മഡിവാള പീഡനക്കേസ്: പ്രതി ഹൈനസ് അറസ്റ്റിൽ, പിടിയിലായത് കേരളത്തിൽ നിന്ന്

അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്ച്ച ആദ്യം കസ്റ്റഡി അപേക്ഷ നൽകും. വിദേശത്ത് ഉള്ള രണ്ട് പ്രതികളെ നാട്ടിൽ എത്തിക്കാനും ശ്രമങ്ങൾ ഊർജിതമാണ്.

Story Highlights : Sex racket case: Police say gang has been operating for five years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here