Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

May 23, 2026
Google News 2 minutes Read
pm

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒരു മണിക്കൂർ നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത്. യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എന്നിവരും പങ്കെടുത്തു.

സുരക്ഷാ, ഊർജം, വ്യാപാരം, നിർണായക സാങ്കേതിക വിദ്യ എന്നിവയിലെ സഹകരണമാണ് ചർച്ചയായത്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പടെ ആഗോള സുരക്ഷ, സമാധാന വിഷയങ്ങളും ഇരു നേതാക്കളും സംസാരിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു. നാലു ദിവസത്തെ സന്ദർശനത്തിനായാണ് റൂബിയോ ഇന്ത്യയിൽ എത്തിയത്. നാളെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. തിങ്കളാഴ്ച ജയ്പൂരും ആഗ്രയും സന്ദർശിക്കും. തുടർന്ന് ചൊവ്വാഴ്ച ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുക്കും.

Story Highlights : US Secretary of State Marco Rubio meets Prime Minister Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here