Advertisement

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026
Google News 2 minutes Read

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ് പാളിയെന്ന് ആക്ഷേപം. സാധ്യമായ ഇടപെടൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പരാതികളിൽ സിബിഎസ്ഇയോട് വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.

അധിക പെയ്മെൻറ് നൽകിയവർക്ക് ബാക്കി തുക മടക്കി നൽകും. കുറഞ്ഞ തുക അടച്ച വർക്ക് ആവശ്യമെങ്കിൽ അറിയിപ്പ് നൽകും. ഫീസിൽ സാങ്കേതിക പിഴവുണ്ടായ വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല എന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ ഇടപെടൽ. വെബ്ബ് സൈറ്റിലെ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.

വെബ്സൈറ്റ് പരിപാലിക്കുന്ന ഏജൻസിയെ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു.നിലവിലെ പ്രശ്നങ്ങളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയത്തിനു മുന്നോടിയായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത പകർപ്പ് എടുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വെബ്സൈറ്റിൽ വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടത്. ഉത്തരക്കടലാസിൻ്റെ പകർപ്പിനായി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ 5 ദിവസമായി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

Read Also: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല; രേഖകൾ പുറത്ത്

ഒരു വിഷയത്തിൻ്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണെന്നിരിക്കെ, ഓൺലൈനിൽ 69,420 രൂപ കാണിക്കുന്നതെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പുകളിൽ വ്യക്തതയില്ലെന്നും വിദ്യാർത്ഥികൾ വ്യാപകമായി ആക്ഷേപം ഉന്നയിക്കുന്നുണ്ട്.വിഷയത്തിൽ സിബിഐയിൽ നിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഗണിച്ച് സമയപരിധി നീട്ടിക്കുമെന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

Story Highlights : Complaints over CBSE Class 12th exam evaluation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here