Advertisement

രത്തൻ യു ഖേൽക്കറുടെ നിയമനം: ‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; കെ സി വേണുഗോപാൽ

May 24, 2026
Google News 2 minutes Read

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെ അനുകൂലിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല. ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ലെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. പ്രധാനമന്ത്രിക്ക് ലോകം ചുറ്റുന്നതിലാണ് ശ്രദ്ധയെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ പുതിയ തലമുറ അസ്വസ്ഥരാണ് എന്നതിന്റെ തെളിവാണ് കോക്രോച്ച് ജനതാ പാർട്ടി. ഒരു മൂവ്മെന്റിനേയും അടിച്ചമർത്തുന്നത് ശരിയല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം രത്തൻ.യു.ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയി നിയമിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി. ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.

Read Also: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

നിയമനത്തിൽ നിലപാട് കടുപ്പിച്ചു ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ സർവീസിലെ മികവ് പരിഗണിച്ചുള്ള നിയമനം എന്നാണ് കോൺഗ്രസ്സ് പ്രതിരോധം. ഉത്തരവ് കൂടി ഇറങ്ങിയ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Story Highlights : KC Venugopal responds over Ratan U Khelkars appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here