Advertisement

‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം’; മുഖ്യമന്ത്രിക്കുള്ള പറവൂരിലെ സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍

May 24, 2026
Google News 2 minutes Read
mohanlal praises cm vd satheesan

മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. (mohanlal praises cm vd satheesan)

ഭൂമിയിലെ മനോഹരമായ സ്ഥലത്തെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ സൂചിപ്പിച്ചു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ മുതലായ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഊന്നിപ്പറഞ്ഞുകൊണ്ടിയിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളമാണ്. കേരളത്തിനാകെ ഈ ഒരാളെ വേണമെന്ന് തോന്നാല്‍ കാരണമെന്തെന്ന് താന്‍ ചിന്തിച്ചുവെന്നും സത്യസന്ധതയും സുതാര്യതയും വി ഡി സതീശന് ഉണ്ടെന്നതാണ് താന്‍ കണ്ടെത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

കേരളത്തിന്റെ അമൂല്യ സമ്പത്തിനെ വേണ്ടരീതിയില്‍ സര്‍ക്കാരുകള്‍ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞോ എന്ന് താന്‍ സംശയിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നമ്മുടെ നാടിന്റെ കല, സംസ്‌കാരം, വാണിജ്യം, വിഭവങ്ങള്‍, കാലാവസ്ഥചരിത്രം, പ്രാദേശിക ഭംഗികള്‍ എന്നില ഭരണാധികാരിക്ക് മുന്നില്‍ വെല്ലുവിളിയും സാധ്യതകളും തുറക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം പരിപാടിയിലെ തന്റെ പ്രസംഗത്തിനിടെ ശ്രീകുമാരന്‍ തമ്പി മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്നും ചിലര്‍ കേരളത്തിലെ രാജാവെന്നും ജനങ്ങള്‍ പ്രജകളെന്നും കരുതിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വി ഡി സതീശന്‍ അങ്ങനെ ഒരാളല്ലെന്നതാണ് അദ്ദേഹത്തിന്റെ ഗുണമെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

Story Highlights : mohanlal praises cm vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here