ജമ്മു കശ്മീരിൽ കേബിൾ കാറിൽ കുടുങ്ങിയ മുഴുവൻ സഞ്ചാരികളെയും പുറത്തെത്തിച്ചു
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ തകരാറിലായ കേബിൾ കാറിൽ പെട്ടുപോയ 286 വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് അവസാനത്തെ ക്യാബിനിൽ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിച്ചത്. ഏകദേശം ആറുമണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടുനിന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേബിൾ കാറിൽ തകരാറ് സംഭവിച്ചത്.
46 ക്യാബിനുകളാണ് കേബിൾ കാറിൽ ഉണ്ടായിരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 8694 മുതൽ 12959 അടി ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഗോണ്ടോള കേബിൾ കാർ സർവീസിലാണ് സാങ്കേതിക തകരാർ ഉണ്ടായത്.പൊലീസും കരസേനയും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളും ഒന്നിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിച്ചത്.
Story Highlights : All the passengers trapped in a cable car in Jammu and Kashmir have been rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




