Advertisement

മുഖ്യമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനം: ഹൈക്കോടതിയെ സമീപിക്കാൻ BJP

May 25, 2026
Google News 2 minutes Read

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി വി ഡി സതീശൻ ക്ഷേത്രത്തിലെത്തിയപ്പോൾ പ്രവർത്തകർ കോൺഗ്രസ് കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ആചാരലംഘനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

സതീശനും അനുയായികളും ക്ഷേത്രദർശനം നടത്തിയത് നിയമം ലംഘിച്ചുള്ള വിഐപി ദർശനത്തിലാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യമന്ത്രിയുടെ ദർശനത്തിലും ആചാരം ലംഘിച്ചു.ക്ഷേത്രത്തിൽ രാഷ്ട്രീയപാർട്ടിയുടെ മുദ്രാവാക്യം വിളിക്കാൻ പാടില്ല എന്നത് അറിയാത്തവരല്ല കോൺഗ്രസ്. ചുറ്റമ്പലത്തിനകത്ത് പ്രവർത്തകർ ഷർട്ട് ധരിച്ച് കയറി. തൃപ്രയാറിൽ നടന്നത് ഗുരുതര ആചാരലംഘനമെന്നും ഗോപാലകൃഷ്ണൻ പറയുന്നു.

Read Also: ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി BJP

റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത് . കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും എം പി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങിയിരുന്നു.

Story Highlights : CM VD Satheesans Guruvayur and Triprayar temples visit: BJP to approach High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here