Advertisement

സിജെപി സ്ഥാപകന്റെ വീടിന് പൊലീസ് കാവൽ; ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണം

May 25, 2026
Google News 1 minute Read

അഭിജിത്ത് ദീപ്കെയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടിയെന്ന് പൊലീസ് വിശദീകരണം. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. അതിനിടെ രാഷ്ട്രീയത്തിലേക്ക് ഇല്ല, സ്വതന്ത്ര യുവജനപ്രസ്ഥാനം രൂപീകരിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി വ്യക്തമാക്കി.

ആത്യന്തിക അതിജീവകരാണ് പാറ്റകൾ. കടുത്ത അവഗണങ്ങളിലും ജീവിതം കൈവിടാത്തത് അതുകൊണ്ടാണ്. ഇത് തുടക്കം മാത്രം എന്ന് സി.ജെ.പി.വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കൾ ശബ്ദമുയർത്താൻ കാത്തുനിൽക്കുന്നു. എന്നാൽ സർക്കാരിന് ഈ ശബ്ദങ്ങളോട് അവജ്ഞത. സിജെപിക്ക് എതിരെ നടക്കുന്ന ശ്രമങ്ങൾ നിർഭാഗ്യകരം. സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ഒരു സ്വതന്ത്ര യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും സിജെപി വ്യക്തമാക്കി.

മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ വിശ്വസിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സുതാര്യത എന്നിവക്ക് യുവാക്കൾക്ക് അർഹതയുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഈ വിഷയങ്ങൾ ക്രിയാത്മകമായി ഉന്നയിക്കും.യുവാക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.അതേസമയം കോക്രോച്ച് ജനത പാർട്ടിക്കെതിരെ ബിജെപി രംഗത്തെത്തി.

സി ജെ പി പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. അഭിഭാഷകൻ ആയിട്ടുള്ള രാജ ചൗധരി ആണ് ഹർജി നൽകിയിരിക്കുന്നത്. അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബി്ജെപിയുടെ വാദം സി ജെ പി സ്ഥാപകൻ അഭിജിത് ദിപ്കേ തള്ളി.

സി ജെ പിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു. പാക്കിസ്താനികളാണ് ഫോളോവേഴ്‌സ് എന്ന ആരോപണം കേന്ദ്രമന്ത്രി കിരൺ റിജുവടക്കം ഉന്നയിച്ചിരുന്നു. എതിർ ശബ്ദങ്ങളെ ഭയക്കുന്ന കേന്ദ്രം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചിരുന്നു. എന്നാൽ കോക്രോച്ച് ഈസ് ബാക്കെന്ന പേരിൽ വീണ്ടും ഒരു അക്കൗണ്ട് തുടങ്ങുകയായിരുന്നു.

Story Highlights : cockroach janata party founder family under police guard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here