Advertisement

‘പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം’; നീറ്റ് പുനഃപരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 25, 2026
Google News 2 minutes Read
Dharmendra Pradhan

നീറ്റ് പുനഃപരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരായ ഹര്‍ജിയില്‍ എന്‍ടിഎക്കെതിരെ സുപ്രീംകോടതി ഇന്ന് രംഗത്തെത്തി. വീഴ്ചയില്‍ നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ല എന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച ഏറെ ദുഃഖകരം എന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.

കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. എന്‍ടിഎയോടും ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണനോടും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നുദിവസത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. നിലവിലെ എന്‍ടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനുമാണ് കോടതിയെ സമീപിച്ചത്.

Story Highlights : Union Education Ministry sends letter to states on NEET re-examination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here