ലുലു സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നസ്ലിന്‍; ലുലു ഫാഷന്‍ വീക്ക് പത്താം എഡിഷന് സമാപനം
ലുലു ഫാഷന്‍ വീക്ക് പത്താം എഡിഷന്റെ സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ നസ്ലിന്‍. നാല് ദിവസം നീണ്ട ഫാഷന്‍ ഷോയ്ക്ക് താരപ്രഭയില്‍ സമാപനമായി. സ്‌പോര്‍ട്ട്‌സ് അവതാരകനായ ഷൈജു ദാമോദറിന്റെ കമന്‍ട്രിയോടെയാണ് നസ്ലിനെ ലുലു ഫാഷന്‍ വേദി സ്വീകരിച്ചത്. നസ്ലിനെ ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം പൊന്നാട ചാര്‍ത്തി. സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഷൈജു ദാമോദരനും ലുലു റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയിലും, ലുലു മീഡിയ ഹെഡ് എന്‍ബി സ്വരാജും ചേര്‍ന്ന് സമ്മാനിച്ചു.
ചടങ്ങില്‍ വിവിധ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്കുള്ള പുരസ്‌കാരദാനവും അരങ്ങേറി. നാല് ദിവസമായി അരങ്ങേറിയ ഫാഷന്‍ വേദിയില്‍ നടി മോക്ഷ, വിന്‍സി അലോഷ്യസ്, ഗോപിക രമേഷ്, ആന്‍സണ്‍ പോള്‍, സാധിക വേണുഗോപാല്‍, പ്രാച്ചി തെഹ്‌ളാന്‍, രാജിവ് പിള്ള, അഭിമന്യു ഷമ്മി തിലകന്‍, ഗോവിന്ദ് പത്മസൂര്യ ,സുഭ്ര അയ്യപ്പ, ഗോകുല്‍ ഗണേഷ്, പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യന്‍ കദൂര്യ, അരുണിമ ജയന്‍, അക്ഷയ് ബാബുരാജ്, ജിബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ചുവടുവച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അണി നിരന്ന ഈ വര്‍ഷത്തെ ലുലു ഫാഷന്‍ വീക്ക് അവതരിപ്പിച്ചത് ബ്ലാക്ക് ബെറീസ് ആണ്. അമുക്തി, കില്ലര്‍ എക്‌സ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ട്‌ണേഴ്‌സ്.

ലുലു ഫാഷൻ വീക്ക് പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ റാമ്പിൽ ചുവടുവച്ചപ്പോൾ

ലുലു ഫാഷൻ വീക്ക് സ്റ്റൈൽ ഐക്കൺ പുരസ്കാരം നടൻ നസ്ലിന് ഷൈജു ദാമോദരനും ലുലു കൊച്ചി റീജണൽ ഡയറക്ടർ സുധീഷ് ചെരിയിലും മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് സമ്മാനിക്കുന്നു. ലുലു കൊച്ചി ഡയറക്ടർ സാദിക് കാസിം സമീപം

ലുലു ഫാഷൻ വീക്ക് സ്റ്റൈൽ ഐക്കൺ പുരസ്കാരം സ്വീകരിക്കാനെത്തിയ നടൻ നസ്ലിനെ ലുലു കൊച്ചി ഡയറക്ടർ സാദിക് കാസിം പൊന്നാട ചാർത്തിയപ്പോൾ.

ലുലു ഫാഷൻ വേദിയിൽ സിനിമാതാരങ്ങൾ ചുവടുവച്ചപ്പോൾ
Story Highlights : Naslen receives Lulu Style Icon Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




