Advertisement

നെന്മാറ ഇരട്ടക്കൊലപാതകം; സാക്ഷി വിസ്താരം പൂര്‍ത്തിയായി

May 26, 2026
Google News 1 minute Read
Chenthamara-1

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് നടക്കും. നാല് മാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്.

2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്.

സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചത്.

Story Highlights : Nenmara double murder; Witness examination completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here