‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ
അമ്മ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്..
പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ജിഹാദി പരാമർശം, കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ശ്വേത മേനോനും കുക്കുപരമേശ്വരനും തമ്മിൽ സസംസാരിച്ച് പ്രശ്ന പരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഇരുവർക്കും മാത്രമായി പ്രശ്ന പരിഹാരം ഉണ്ടാക്കാന‍് സാധിക്കില്ല. മമ്മൂട്ടിയും മോഹൻലാലും വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഇടപെടില്ല എന്ന നിലപാടിലാണ്. അടുത്ത മാസം ചേരുന്ന അമ്മ ജനറൽ ബോഡിയിൽ നിലവിലെ കമ്മിറ്റി തുടരണോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Story Highlights : Ramesh pisharady about amma controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




