‘ഞങ്ങളെ തല്ലി ഒതുക്കാം എന്ന പൊലീസ് എക്സസൈസ് ആയിരുന്നു ഇന്നലെ നടന്നത്, ജനങ്ങൾ എല്ലാം കാണുന്നുണ്ട്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി പി എസ് സഞ്ജീവ്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. സർവ്വകലാശാല തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിൽ വിറളി പൂണ്ട കെഎസ്.യു നടപടിയെ ന്യായീകരിച്ചാണ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. രമേശ് ചെന്നിത്തലയോട് അതുതന്നെയാണ് അങ്ങോട്ടും പറയാനുള്ളത് “ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.
നടക്കുന്നത് എസ്എഫ്ഐയുടെ എക്സസൈസ് ഭരണം മാറിയപ്പോൾ ഞങ്ങൾ ഇതൊക്കെ ചെയ്യാൻ കഴിവുള്ളവരാണെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർവ്വകലാശാല തെരഞ്ഞെടുപ്പിൽ വിജയിച്ച ഞങ്ങളെ യാതൊരുവിധ കാരണവുമില്ലാതെ കെഎസ്‌യു കാർ കല്ലെറിഞ്ഞ് അക്രമിച്ചു, തുടർന്ന് നിങ്ങളുടെ പോലീസ് ആണ് കഴിഞ്ഞ 10 വർഷം കാണാത്ത നിലയിൽ ജലപീരങ്കിയും ഗ്രനേഡും വിദ്യാർത്ഥി പ്രകടനത്തിന് നേരെ ഉപയോഗിച്ചതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഈ അക്രമത്തിൽ പരിക്കേറ്റത്. അങ്ങ് പറഞ്ഞ ഒരു കാര്യം ശരിയാണ് “എക്സസൈസ്” ആയിരുന്നു അതു പക്ഷേ എസ്എഫ്ഐക്ക് ആയിരുന്നില്ല, എങ്ങനെയൊക്കെ ഞങ്ങളെ തല്ലി ഒതുക്കാം എന്ന പൊലീസ് എക്സസൈസ് ആയിരുന്നു ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും സഞ്ജീവ് കുറിച്ചു.
പി എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചത്
രമേശ് ചെന്നിത്തലയോട് അതുതന്നെയാണ് അങ്ങോട്ടും പറയാനുള്ളത് “ജനങ്ങളെല്ലാം കാണുന്നുണ്ട്.”
സർവ്വകലാശാല തെരഞ്ഞെടുപ്പിൽ വിജയിച്ച ഞങ്ങളെ യാതൊരുവിധ കാരണവുമില്ലാതെ കെഎസ്‌യു കാർ കല്ലെറിഞ്ഞ് അക്രമിച്ചു, തുടർന്ന് നിങ്ങളുടെ പോലീസ് ആണ് കഴിഞ്ഞ 10 വർഷം കാണാത്ത നിലയിൽ ജലപീരങ്കിയും ഗ്രനേഡും വിദ്യാർത്ഥി പ്രകടനത്തിന് നേരെ ഉപയോഗിച്ചത്.സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
അങ്ങ് പറഞ്ഞ ഒരു കാര്യം ശരിയാണ് “എക്സസൈസ്” ആയിരുന്നു
അതു പക്ഷേ എസ്എഫ്ഐക്ക് ആയിരുന്നില്ല, എങ്ങനെയൊക്കെ ഞങ്ങളെ തല്ലി ഒതുക്കാം എന്ന പോലീസ് എക്സസൈസ് ആയിരുന്നു ഇന്നലെ തിരുവനന്തപുരത്ത് നടന്നത്.
ജനങ്ങൾ എല്ലാം കാണുന്നുണ്ട്.
Story Highlights : sfi reply against ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




