Advertisement

‘നീതി തേടി പുതിയ സര്‍ക്കാരിനെ സമീപിക്കും; മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കാണും’; നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സുമയ്യ

May 26, 2026
Google News 3 minutes Read
SUMAYYA

നീതി തേടി പുതിയ സര്‍ക്കാരിനെ സമീപിക്കുമെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സുമയ്യ ട്വന്റിഫോറിനോട്. വീഴ്ച വരുത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണുമെന്നും സുമയ്യ ട്വന്റിഫോറിനോട് പറഞ്ഞു. (Stuck guide wire after surgery)

നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുവെന്ന് സുമയ്യ പറഞ്ഞു. ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ അറിയിച്ചു. ഇപ്പോഴും വീടും ആശുപത്രിയുമായി ജീവിക്കുന്നു, വീഴ്ച വരുത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. കുറ്റക്കാര്‍ ആരാണെന്നോ അവര്‍ക്കെതിരെ നടപടിയെടുക്കുകയോ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തില്ല. വാര്‍ത്ത വന്നപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു കയ്യൊഴിഞ്ഞു. കോടതിയില്‍ ഉള്‍പ്പടെ നിയമപോരാട്ടം നടത്തുകയാണ്. ചികിത്സയ്ക്കും കേസിനുമായി കടം വാങ്ങി പണം ചിലവഴിച്ചു. പുതിയ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും സുമയ്യ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ മെഡിക്കല്‍ കോളജില്‍ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ പറ്റിയിരുന്നില്ല. ഇനി സാധിക്കുകയുമില്ല. ശരീരവുമായി ഒട്ടിപ്പോയി അത്. അതുമായാണ് ഇപ്പോഴും ജീവിക്കുന്നത്. ശ്വാസംമുട്ട് ഒക്കെയുണ്ട്. ആശുപത്രിയില്‍ പോകും, കാണിക്കും. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ഒരുപാട് നടക്കാന്‍ സാധിക്കില്ല. മരുന്ന് വാങ്ങിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ട് – അവര്‍ പറഞ്ഞു.

തനിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും സുമയ്യ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ആ രാജീവ് കുമാര്‍ എന്ന ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. നാളെ മറ്റൊരാള്‍ക്കും ഇത് സംഭവിക്കാം – അവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കാണുമെന്നും സുമയ്യ പറഞ്ഞു. നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. ഇനിയെങ്കിലും നീതി വേണം – സുമയ്യ വ്യക്തമാക്കി.

Story Highlights : Stuck guide wire after surgery: Sumayya says she Will approach the new government seeking justice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here