Advertisement

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

May 26, 2026
Google News 1 minute Read

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകാൻ നടപടി തുടങ്ങി. മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ നൽകും. കുടുംബത്തിലെ അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കും.

താത്കാലിക ജോലി ഉടൻ നൽകും. ആനയെ പിടിക്കാൻ നിർദ്ദേശം നൽകി. ഷാജിയുടെ ചികിത്സ പൂർണമായും താൻ ഏറ്റെടുക്കും. സ്ഥലം എംഎൽഎ എന്ന നിലയിൽ ചികിത്സാ ചെലവടക്കം താൻ വഹിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.

വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സ സ്ഥിരമായി സർക്കാർ ഏറ്റെടുക്കാനുള്ള നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. വന്യജീവി ആക്രമണത്തിന് സ്ഥിരം പരിഹാര നടപടികൾ സർക്കാർ ഉടൻ ആലോചിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. മന്ത്രി ടി സിദ്ദിഖ് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചിരുന്നു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞിരുന്നു.

Story Highlights : t siddique meppadi wild elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here