Advertisement

ഗൂഡല്ലൂരിൽ കാട്ടാനക്കലി; 14കാരന് ദാരുണാന്ത്യം

May 26, 2026
Google News 2 minutes Read
wild elephant

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ഒരു ആദിവാസി സ്ത്രീയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗുഡലൂരിലും സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ നിരവധി ആക്രമണങ്ങൾ കഴിഞ്ഞ കുറേ നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തോട്ടം തൊഴിലാളികൾ, പ്രായമായവർ, യാത്രക്കാർ തുടങ്ങി നിരവധി പേരാണ് കാട്ടാന ആക്രമണത്തിന് ഇരകളാകുന്നത്.

Story Highlights : Wild elephant attack in Gudalur, 14 year old boy died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here