മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; അടിയന്തര ധനസഹായമായി 5 ലക്ഷം കൈമാറും
വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയാറുകാരിക്ക് ജീവൻ നഷ്ടമായി. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് ജെസ്സി. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരുക്കേറ്റു.നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽ നിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്. ഒരാഴ്ചമുൻപും ഫോറസ്റ്റ് ഓഫീസിന്റെ മുൻപിലൂടെ കാട്ടാന വന്നിട്ടും ഒരു നടപടി ഉണ്ടായില്ലെന്നും ഏകദേശം 11 ഓളം ആളുകളുടെ ജീവൻ കാട്ടാന ആക്രമണത്താൽ പൊളിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.
അതേസമയം, മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും. ആനയെ തുരത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. ഫെൻസിങ് ഉൾപ്പെടെയുള്ള സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ഈ മാസം 30ന് വനം വകുപ്പ് മന്ത്രി , കൃഷിവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതലയോഗം വയനാട്ടിൽ ചേരുമെന്നും സൗത്ത് വയനാട് ഡി എഫ് ഓ ആഷിഖ് അലി വ്യക്തമാക്കി.
Story Highlights : Woman killed in wild elephant attack in Meppadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




