Advertisement

‘സ്റ്റിച്ചില്‍ നിന്ന് 2 മാസങ്ങള്‍ക്ക് ശേഷം മരക്കഷണങ്ങള്‍’ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ

May 26, 2026
Google News 2 minutes Read
k muraleedharan

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാലിൽ തുളഞ്ഞു കയറിയ മരക്കഷണങ്ങൾ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ.ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്.

കഴിഞ്ഞ മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് ഭരതന്നൂർ സ്വദേശി മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം എക്സറേ എടുത്ത് മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് വിട്ടു. രണ്ടുമാസത്തിനുശേഷം മുറിവിൽ നിന്ന് പഴുപ്പ് വന്നതിനെ തുടർന്നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയും വരുന്ന മരകഷ്ണങ്ങളാണ് പുറത്തെടുത്തത്.നിലവിൽ മധുവിന്റെ കുടുംബം പരാതി നൽകിയിട്ടില്ല. വരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രി പിണക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം മെഡിക്കൽ കോളേജിന്റെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Story Highlights : Wooden splinter found in patient leg; Health Minister K Muraleedharan seeks report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here