സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്; ജനറൽ ആശുപത്രിയിലേക്ക് മാറ്റി
സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.തകർന്ന വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. ഇ ഡി യുടെ മൂന്ന് വാഹനങ്ങളാണ് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തത്. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്.
മൂന്ന് വാഹനത്തിന്‍റെയും ഗ്ലാസ് അടിച്ചുതകര്‍ത്തു. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. അതിനിടെ ബേക്കറി ജങ്ഷനിൽ വീണ്ടും എസ്എഫ്ഐ സംഘർഷം ഉണ്ടായി.സിപിഎം പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിനു കാരണം. SFI പ്രവർത്തക്കരും പൊലീസും ഏറ്റുമുട്ടുന്നു.
ഡൽഹിയിലെ പ്രതിഷേധത്തിലും വൻ സംഘർഷം ഉണ്ടായി .സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റെയ്ഡ് രാഹുൽ ഗാന്ധിക്ക് സംതൃപ്തി നൽകുന്നതാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു. വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി കാത്തിരിക്കുകയായിരുന്നു. ഇഡി നടപടി ചിലർക്കെങ്കിലും മനസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകും.
ഇത് കൊണ്ടൊന്നും തളരില്ല.തളർത്താമെന്ന് വ്യാമോഹിക്കേണ്ട. ഈ റെയ്ഡ് കുറേക്കാലമായി ആഗ്രഹിക്കുന്നത് ചിലരുണ്ടാകാം.ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നേറാം എന്ന് പ്രവർത്തകരോട് പിണറായി പറഞ്ഞു. സ്വന്തം പാർട്ടിക്ക് എതിരല്ലെങ്കിൽ ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷത്തിന് നേരെ രാജ്യത്ത് വ്യാപക ആക്രമണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Story Highlights : ed car attacked by cpim driver hospitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




