Advertisement

ഇഡി റെയ്ഡ്: പിണറായി വിജയന്റെ വീടിന് മുന്നിൽ സംഘർഷം

May 27, 2026
Google News 2 minutes Read

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ. പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ സംഘർഷം. വീട്ടിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ കുപ്പിയെറിഞ്ഞു. കൂടുതൽ പോലീസുകാർ പ്രതിഷേധ സ്ഥലത്തേക്കെത്തും. മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സ്ഥലത്തുണ്ട്.

തൃശൂരും കോഴിക്കോടുംവ പ്രതിഷേധം നടക്കുന്നുണ്ട്. ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി സിപിഐഎം പ്രതിഷേധം നടത്തും. കണ്ണൂരിൽ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കോട്ടയത്ത് മുൻ മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

Read Also: ‘ED ​ഗോ ബാക്ക്’: പ്രതിഷേധം കടുപ്പിച്ച് CPIM; വിവിധയിടങ്ങളിൽ പ്രകടനം

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ ഇ ഡി റെയ്ഡ്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിൽ യുഡിഎഫ് മന്ത്രിമാരുടെ പേരുണ്ടെന്നും നേതാക്കൾ. എന്നാൽ ഡയറിയിലെ പി വി എന്നത് പിണറായി വിജയൻ അല്ലെന്നാണ് സിപിഐഎം വാദം. ഇ.ഡി നടപടിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഏകെജി ഭവനിലും തിരുവനന്തപുരത്ത് ഏകെജി സെന്ററിലും നേതാക്കൾ യോഗം ചേർന്നു.

Story Highlights : ED raid: Clashes in front of Pinarayi Vijayan’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here