Advertisement

“ഒന്നും കിട്ടിയില്ല” എഴുതി നൽകി ഇ.ഡി; ഇതിലും വലിയ വേട്ടയാടാലുകൾ കണ്ടതാണ്, പിണറായി വിജയന്റെ വീടിന് മുന്നിൽ പുതിയ ഫ്ലെക്സുകൾ ഉയർന്നു

May 27, 2026
Google News 2 minutes Read
pinarayi vijayan

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ പുതിയ ഫ്ലെക്സുകൾ ഉയർന്നു. ”ഇതിലും വലിയ വേട്ടയാടാലുകൾ കണ്ടതാണ്” എന്നാണ് ഫ്ലെക്‌സിലെ വാചകം. CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിടെ പേരിൽ ആണ് ഫ്ലെക്സ് ഉയർന്നത്. തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ ഇ ഡി റെയ്ഡ് പൂർത്തിയായി. ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ. കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു.

ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ല.

സിപിഐഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽഎ ആകുമോ എന്ന് നോക്കിയല്ല. എന്നാൽ ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിൻ്റെ പ്രതികരണം.

Story Highlights : flexes appeared in front of pinarayi house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here