Advertisement

ജര്‍മനിയുടെ മോസ്റ്റ് വാണ്ടഡ് വുമണ്‍: മൂന്ന് പതിറ്റാണ്ടുകള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡാനിയേല ക്ലെറ്റെ്ക്ക് 13 വര്‍ഷം തടവ് വിധിച്ച് കോടതി

May 27, 2026
Google News 3 minutes Read

ജര്‍മനിയുടെ മോസ്റ്റ് വാണ്ടഡ് വുമണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡാനിയേല ക്ലെറ്റെയ്ക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പതിറ്റാണ്ടുകള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന, പിടികിട്ടാപ്പുള്ളിയായി പൊലീസ് വിധിയെഴുതിയ മുന്‍ റെഡ് ആര്‍മി ഫാക്ഷന്‍ അംഗമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ തീവ്ര ഇടത് ഗ്രൂപ്പിലെ അംഗങ്ങളില്‍ പുറത്തുണ്ടായ അവസാനത്തെ വനിതയും ശിക്ഷിക്കപ്പെടുകയാണ്. (Germany’s most wanted woman jailed after three decades evading police)

1999 മുതല്‍ 2016 വരെ ചെയ്ത നിരവധി കുറ്റകൃത്യങ്ങളുടെ പേരിലാണ് 67 വയസുകാരിയായ ഇവര്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നത്. നീണ്ട 30 വര്‍ഷത്തോളം കാലം സമര്‍ഥമായി പൊലീസിന്റെ കണ്ണില്‍പ്പെടാതെ സായുധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന ഇവര്‍ 2024ലാണ് പിടിക്കപ്പെടുന്നത്. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ആയുധം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൊള്ളകള്‍, ആക്രമണങ്ങള്‍ എന്നിവയുടെയൊക്കെ പേരില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also: ഇടയ്ക്കിടെ കണ്ണ് തിരുമാറുണ്ടോ? ഈ ശീലം എത്രത്തോളം അപകടകരമാണ്?

വടക്കന്‍ ജര്‍മനിയിലും പടിഞ്ഞാറന്‍ ജര്‍മനിയിലുമായി നടന്ന് എട്ട് ആക്രമണങ്ങളും കൊള്ളയും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ. ഒരു വിദേശ പാസ്‌പോര്‍ട്ട് കൈവശം വച്ച് മറ്റൊരു പേരില്‍ ക്രെയുസ്‌ബെര്‍ഗ് പ്രദേശത്ത് കഴിഞ്ഞിരുന്ന ഇവരെ 2024 ഫെബ്രുവരിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന വാഹനങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റുമാണ് ഇവര്‍ പ്രധാനമായും കൊള്ള നടത്തിയിരുന്നത്. ഡാനിയേലയും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് 22,25,18,000 രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കുത്തക മുതലാളിത്തത്തിനും പുരുഷാധിപത്യത്തിനുമെതിരെ തങ്ങളുടെ സംഘടന പോരാടുകയായിരുന്നുവെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.

Story Highlights : Germany’s most wanted woman jailed after three decades evading police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here