ഇഡിക്ക് നേരെ സിപിഐഎം ആക്രമണം, 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ്
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. സംഭവിച്ചത് വൈകാരികമായ സംഭവങ്ങൾ. അക്രമത്തെ ന്യായീകരിക്കില്ല. പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല.
ഞങ്ങൾക്ക് വേണമെങ്കിൽ മുൻപേ വീട്ടിലേക്ക് ഇരച്ചു കയറാമായിരുന്നു. അതൊന്നും ഞങ്ങൾ ചെയ്തില്ലല്ലോ. പ്രവർത്തകർക്ക് വൈകാരിക പ്രശ്നം ഉണ്ടായി. പൊലീസുമായി 101 ശതമാനവും സഹകരിക്കും. ഒറ്റപ്പെട്ട സംഭവം ഉണ്ടായാൽ അതിനെതിരെ നടപടി എടുക്കുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
നേതാക്കൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുന്നു എന്ന് പറഞ്ഞത് സുപ്രീം കോടതി. അതിനെതിരെ പ്രതിഷേധിക്കണ്ടേ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോ കോണ്ഗ്രസുകാർ പ്രതിഷേധിക്കില്ലേ. റെയ്ഡിന് പിന്നിൽ നടന്ന ഒളിച്ചു കളി ഞങ്ങളാരും ഒരു കാര്യത്തിലും നടത്തിയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഐഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സിപിഐഎം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പൊലീസ് പിൻമാറണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു.
Story Highlights : john brittas on cpim ed attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




