‘ED റെയ്ഡ് ആസൂത്രിത നീക്കം: പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം, ശക്തമായി നേരിടും’; കെകെ രാഗേഷ്
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ആസൂത്രിത നീക്കമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പിണറായി വിജയനേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കി സിപിഐഎമ്മിനെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. കേജ്രിവാളിനെതിരായ നീക്കത്തിന് സമാനമായ നടപടിയാണ് നടക്കുന്നതെന്ന് കെകെ രാഗേഷ് പറഞ്ഞു.
പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിക്കുകയെന്ന നരേന്ദ്രമോദിയുടെ കുതന്ത്രമാണ് നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് കെകെ രാഗേഷ് ആരോപിച്ചു. ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യുന്ന നേതാവാണ് മുഖ്യമന്ത്രി വിഡി സതീശനെന്ന് അദേഹം കുറ്റപ്പെടുത്തി.
Read Also: ‘ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ; CPIMനെ തകർക്കാൻ ശ്രമം’; പി ജയരാജൻ
സിപിഐഎമ്മിനെ തകര്‍ത്താല്‍ മാത്രമേ ബിജെപിക്ക് വളരാന്‍ കഴിയൂ. ബിജെപിക്കാന്‍ സ്വാധീനിക്കാന്‍ കഴിയുന്ന ജനവിഭാഗം സിപിഐഎമ്മിലാണുള്ളത്. അതിന് പാര്‍ട്ടിയെ തകര്‍ക്കണം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഇഡി റെയ്ഡ്. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായി നേരിടും. ജനാധിപത്യ കേരളം ഇത്തരം നടപടികളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കും. പിണറായി വിജയനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കെകെ രാഗേഷ് പറഞ്ഞു.
Story Highlights : KK Ragesh says ED raid on Pinarayi Vijayan’s house was a planned move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




