Advertisement

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ചു; മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് ED മടങ്ങി

May 27, 2026
Google News 2 minutes Read

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

Read Also: ഇഡി റെയ്ഡ്: പിണറായി വിജയന്റെ വീടിന് മുന്നിൽ സംഘർഷം

ഇഡി ഉദ്യോ​ഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ എം വി ജയരാജൻ ആവശ്യപ്പെട്ടു. വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രം​ഗത്തെത്തുകയായിരുന്നു.

Story Highlights : Raid on Pinarayi Vijayan’s Kannur house ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here