പെരുന്നാള്‍ ഉമ്മയ്‌ക്കൊപ്പം; ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹിം ഇന്ന് നാട്ടിലെത്തും
ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം ഇന്ന് നാട്ടിലെത്തും. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങും. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലിലായ അബ്ദുല്‍ റഹീമിനെ ജനകീയ ഇടപെടലിലൂടെ ആണ് മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. ട്വന്റിഫോറിന്റെ ഇടപെടല്‍ ആണ് റഹിമിന്റെ മോചനത്തില്‍ നിര്‍ണായകമായത്.
കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുറഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി.
Read Also: അബ്ദുൾ റഹീമിന്റെ മോചനം: ഉത്തരവിൽ ഒപ്പ് വെച്ച് അധികൃതർ
ഇന്നലെയാണ് അബ്ദുല്‍ റഹിംം ജയില്‍ മോചിതനായത്. ജയില്‍ അധികൃതര്‍ തന്നെ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. എമിഗ്രേഷന്‍ ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അവസാനിച്ചത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.
Story Highlights : Abdul Rahim, who was released from prison in Saudi Arabia, will return home today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




