Advertisement

പിണറായി വിജയന് നരേന്ദ്ര മോദിയെ ഭയം, കേന്ദ്ര സർക്കാരിനെതിരെ ഏറ്റവുമധികം പോരാട്ടം നടത്തുന്നത് രാഹുൽ ഗാന്ധി; മന്ത്രി എ പി അനിൽകുമാർ

May 28, 2026
Google News 1 minute Read

പിണറായി വിജയന് നരേന്ദ്ര മോദിയെ ഭയമെന്ന് മന്ത്രി എ പി അനിൽകുമാർ. പത്ത് വർഷം ഉണ്ടായ ഭയം ഇപ്പോഴും തുടരുന്നു. മോദിക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്ര സർക്കാരിനെതിരെ ഏറ്റവുമധികം പോരാട്ടം നടത്തുന്നത് രാഹുൽ ഗാന്ധി.പാർലമെൻ്റിന് അകത്തും പുറത്തും ആ പോരാട്ടം തുടരുന്നു. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ പിണറായി ഒരു വാക്ക് പോലും മിണ്ടിയില്ല.

കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തതെന്നും അനിൽകുമാർ പറഞ്ഞു.ദേശീയ തലത്തില്‍ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്.

ഇന്നലെ റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല. 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങൾ. ഇപ്പൊൾ തർക്കം തീർന്നോ എന്ന് മാധ്യമങ്ങൾ തന്നെ ചോദിക്കുന്നു എന്നും എപി അനിൽ കുമാർ വിമർശിച്ചു.

Story Highlights : ap anilkumar against opposition leader pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here