Advertisement

ഇന്ന് ബലിപെരുന്നാള്‍; ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം

May 28, 2026
Google News 1 minute Read

ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.

ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്‍പനയോട് മനസുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥന്‍ ചേര്‍ത്തുപിടിച്ചതായാണ് വിശ്വാസം.ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയില്‍ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍.

ഭക്തിനിര്‍ഭരമായ കൂട്ടായ്മകള്‍ ഒരുക്കി, അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്. എല്ലാവര്‍ക്കും ട്വന്റിഫോറിന്റെ ബക്രീദ് ആശംസകള്‍.

Story Highlights : Bakrid today May 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here