എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിപ്പിക്കും
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഏജന്‍സിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ അനുമതി. ഏജന്‍സിക്ക് 1,227 ജീവനക്കാരെ അധികമായി അനുവദിച്ചു.
ഇഡിയിലെ കേഡര്‍ പുനഃസംഘടനയ്ക്കാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. എക്‌സിക്യൂട്ടീവ്, ലീഗല്‍, അഡ്ജുഡിക്കേഷന്‍ വെര്‍ട്ടിക്കലുകള്‍ ഉള്‍പ്പെടുന്ന ആറ് കേഡറുകളിലായി ആണ് വര്‍ധനവ്. 803 പേരെ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലും 606 പേരെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലേക്കും 531 പേരെ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിയമിക്കും.
അതേസമയം, തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ അതിക്രമത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന 300 പേര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികള്‍ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേര്‍ന്നു. ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേല്‍പ്പിച്ചു. കാര്‍ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതികളെ തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു – എന്നിങ്ങനെയെല്ലാം എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.
Story Highlights : Central government to strengthen Enforcement Directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




