സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്; വീണ ടിയുടെ സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ഇ ഡി; വീണയെ വിശദമായി ചോദ്യം ചെയ്യും
മാസപ്പടിക്കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊലൂഷന്‍സ് ഉടമയുമായ വീണ ടി.യുടെ സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എവിടെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനാണ് ഇ ഡി നീക്കം. ഇതിനായി വീണ ടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും. അതിനിടെ, ഇന്നലെ തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. (CMRL – Exalogic financial transaction)
അതിനിടെ, മാസപ്പടിയിലെ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ ഹര്‍ജിയിലൂടെ വിചാരണ തടസപ്പെടുത്തി സിഎംആര്‍എല്‍. ഒരു വര്‍ഷത്തിനിടെ ദില്ലി ഹൈക്കോടതി കേസ് മാറ്റിയത് 14 തവണയാണ്. നിസാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നടപടി. സമയമില്ല, വൈകിട്ട് ആയി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് കേസ് മാറ്റിയത്.
Read Also: പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് അബ്ദുല്‍ റഹീം നാട്ടിലെത്തി
അതേസമയം, റെയ്ഡിന് പിന്നാലെ ഇടപാടില്‍ അന്വേഷണം കടുപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും തീരുമാനമുണ്ട്. വ്യാജ കണക്കുണ്ടാക്കാന്‍ സിഎംആര്‍എല്‍ പണം കൈമാറിയവരിലേക്കും അന്വേഷണം നീളും. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. ഇതില്‍ വീണ ടിയുടെ ഒന്നരലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്.
വീണ ടിക്ക് എതിരായ ഇഡി നടപടിയില്‍ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഇന്നലെ സിപിഐഎം മാത്രം പ്രതിഷേധം ഉയര്‍ത്തിയ വിഷയം ഇന്ന് ഇടതുമുന്നണി ഏറ്റെടുക്കും. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.
Story Highlights : CMRL – Exalogic financial transaction; ED to investigate Veena T’s assets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




