Advertisement

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ന്യായീകരിച്ച് CPIM നേതാക്കൾ

May 28, 2026
Google News 2 minutes Read

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ന്യായീകരിച്ച് ഇ.പി.ജയരാജനും എളമരം കരീമും വി. ശിവൻകുട്ടിയും. കാറിനു നേരെയുള്ള ആക്രമണം സ്വാഭാവിക പ്രതികരണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. രാഷ്ട്രീയത്തിൽ പ്രിയപ്പെട്ട നേതാക്കളെ അപമാനിച്ചാൽ അണികൾ ക്ഷുഭിതരാകും. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ നടന്നത് കണ്ടില്ലേ എന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇഡി റെയ്‌ഡ്‌ നടത്തണമെങ്കിൽ ആഭ്യന്തര വകുപ്പിനെ അറിയിച്ചിരിക്കണം. രമേശ്‌ ചെന്നിത്തല അതിനെ കുറിച്ചു ഒന്നും അറിഞ്ഞില്ല. വർഗീയ അജണ്ട നടപ്പിലാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. അതിന് അനുകൂലമായ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഇപി ജയരാജൻ വിമർശിച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ഉണ്ടായത് സ്വാഭാവിക പ്രതിഷേധമെന്നാണ് മുൻമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. ഇന്നലെ പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകൾ നിയമപരമായി നേരിടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

Read Also: ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

ശാന്തമായി അന്തരീക്ഷം ഉണ്ടായതിനുശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങണം ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് പാർട്ടി ഓഫീസിൽ റെയ്‌ഡ്‌ ചെയ്യാൻ ശ്രമിച്ചു. പൊലീസ്ന് വീഴ്ച ഉണ്ടായി. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നാണ് എളമരം കരീം പ്രതികരിച്ചത്. യാദൃശ്ചികമായാണ് അക്രമമുണ്ടായത്. പ്ലാൻ ചെയ്തതാണെങ്കിൽ ഇങ്ങനെ ആകില്ലെന്നും എല്ലായിടത്തും കാറുകൾ തകരുമായിരുന്നുവെന്ന് അദേഹം പറഞ്ഞു. ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസിൻ്റെ അറിവോടെയാണ് ഇഡി റെയ്ഡ് നടന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി.

Story Highlights : CPIM leaders defend Case of attack on ED officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here