Advertisement

‘വിദ്യാർത്ഥികളുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കരുത്; തിരഞ്ഞെടുപ്പ് തോൽവികൾ രാഹുൽ ഗാന്ധിയെ നിരാശനാക്കി’; ധർമ്മേന്ദ്ര പ്രധാൻ

May 28, 2026
Google News 1 minute Read

സിബിഎസ്ഇ ക്രമക്കേടിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. എസ്‌ഐആർ, ഇവിഎം, ഡിജിറ്റൽ ഇന്ത്യ എന്നിവയെ രാഹുൽ പോലും എതിർത്തു. ഇന്ത്യയുടെ ശാസ്ത്രീയ പുരോഗതിയിൽ നിന്ന് സ്വയം മാറി നടക്കുന്നു. വിദ്യാർത്ഥികളെ രാഹുൽഗാന്ധി സമ്മർദ്ദത്തിൽ ആക്കരുതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

വിദ്യാർത്ഥികളെ രാഹുൽഗാന്ധി സമ്മർദ്ദത്തിൽ ആക്കരുത്. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികൾ രാഹുൽ ഗാന്ധിയെ നിരാശനാക്കിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ “വൻതോതിലുള്ള കൃത്രിമത്വം” നടന്നതായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഓൺ-സ്ക്രീൻ മാർക്കിംഗ് ചുമതല എഡ്യൂടെക്ക് സ്ഥാപനമായ കോഎംപ്റ്റിന് നൽകിയത് ചട്ടവിരുദ്ധമെന്നാണ് ആരോപണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Read Also: കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ

രാഹുലിന്റെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് സിബിഎസ്ഇ യുടെ പ്രതികരണം. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ ആരോപണങ്ങൾ തള്ളി കോഎംപ്റ്റ് എഡ്യൂ ടെക് സിഇഒ വിഎസ്എൻ രാജു രം​ഗത്തെത്തി. ലഭിച്ചത് ഒന്നോ രണ്ടോ പരാതികൾ മാത്രമെന്ന് കമ്പനി. ഉത്തരക്കടലാസുകൾ മാറിപ്പോയത് മാനുഷിക പിഴവ് ആകാം എന്നും വിശദീകരണം.

Story Highlights : Dharmendra Pradhan against Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here