താരസംഘടനയിലെ തര്‍ക്കം; അന്‍സിബയെ കേള്‍ക്കാന്‍ നേതൃത്വം
താരസംഘടനയിലെ തര്‍ക്കത്തില്‍ അന്‍സിബയെ കേള്‍ക്കാന്‍ നേതൃത്വത്തിന്റെ തീരുമാനം. അടുത്തമാസം ആദ്യവാരം പരാതി പരിഹാരത്തിന് അന്‍സിബയോട് നേരിട്ടെത്തനാണ് നിര്‍ദേശം. എന്നാല്‍ പ്രത്യേക സമീതി അടക്കമുള്ള ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുകായണ് താരം.
ജൂണ്‍ 21ന് നടക്കുന്ന ജനറല്‍ബോഡിക്ക് മുന്നായി താരസംഘടനയിലെ ചേരിപ്പോരിന് പരിഹാരം കാണാനുറച്ചാണ് സമവായ നീക്കത്തിന് നേതൃത്വം വഴിതേടുന്നത്. പരസ്യപ്രതികരണത്തിന് വിലക്ക് ഉണ്ടെങ്കിലും പലരില്‍ നിന്നായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും പുറത്തുവന്നതോടെയാണ് പുതിയ നീക്കം.
Read Also: ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി
ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ച് രാജിവച്ച അന്‍സിബയുടെ പരാതികേള്‍ക്കാന്‍ ജൂണ്‍ 1,2,3 തിയതികളില്‍ നേരിട്ടെത്താന്‍ ആണ് നിര്‍ദേശം. എന്നാല്‍, ജൂണ്‍ ഒന്നിനോ അല്ലെങ്കില്‍ ഏഴാം തിയതിക്ക് ശേഷമോ നേരിട്ടെത്താന്‍ സാധിക്കു എന്ന് അറിയിച്ച അന്‍സിബ അറിയിച്ചു. പ്രത്യേക സമിതി വേണമെന്നും, സമിതിയില്‍ രമേശ് പിഷാരടി, മാല പാര്‍വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ ഉള്‍പ്പെടുത്തണം എന്നുമാണ് ആവശ്യം. പറയുന്നകാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍, ഇക്കാര്യങ്ങളോട് ഇതുവരെ താരസംഘടന പ്രതികരിച്ചിട്ടില്ല. അന്‍സിബയ്ക്ക് പുറമെ, ടിനി ടോം, ലക്ഷ്മി പ്രിയ, കുക്കുപരമേശ്വരന്‍ എന്നിവര്‍ക്ക് പറയാനുള്ളതും സംഘടന പരിഗണിക്കുന്നുണ്ട്.
Story Highlights : Dispute within the AMMA; Leadership to hear to Ansiba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




