ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തില്‍; തീര്‍ഥാടകര്‍ നാളെ മുതല്‍ മടങ്ങിത്തുടങ്ങും
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തില്‍. തീര്‍ഥാടകര്‍ നാളെയും മറ്റന്നാളുമായി കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്ന് മടങ്ങും. മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം പുരോഗമിക്കുകയാണ്. (Hajj rituals in final stages; pilgrims will start returning from tomorrow)
ഹജ്ജിന്റെ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയായ ആശ്വാസത്തിലാണ് തീര്‍ഥാടകര്‍. അറഫാ സംഗമം, മുസ്ദലിഫയിലെ താമസം, ജംറയിലെ കല്ലേറ്, വിശുദ്ധ കഅബയെ ത്വവാഫ് ചെയ്യല്‍, ബലി നല്‍കല്‍, മുടിയെടുക്കല്‍ തുടങ്ങിയ കര്‍മങ്ങളെല്ലാം ഭൂരിഭാഗം തീര്‍ഥാടകരും പൂര്‍ത്തിയാക്കി. ഇന്ന് മുതല്‍ രണ്ടോ മൂന്നോ ദിവസം മിനായില്‍ താമസിച്ച് മൂന്ന് ജംറകളിലും തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും.
ബാക്കിയുള്ള സമയം തമ്പുകളില്‍ പ്രാര്‍ഥനകളും മറ്റു ആരാധനാ കര്‍മങ്ങളും നിര്‍വഹിക്കുകയാണ് തീര്‍ഥാടകര്‍. ഏറ്റവും മികച്ച സൌകര്യങ്ങളാണ് ഇത്തവണ പുണ്യഭൂമിയില്‍ സൌദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന കല്ലേറ് കര്‍മങ്ങള്‍ക്ക് ശേഷം ഭൂരിഭാഗം തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ബാക്കിയുള്ളവര്‍ ശനിയാഴ്ച നടക്കുന്ന കല്ലേറ് കൂടി പൂര്‍ത്തിയാക്കിയ ശേഷമേ ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിക്കുകയുള്ളൂ.
Story Highlights : Hajj rituals in final stages; pilgrims will start returning from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




