‘EDയെ ആരും ആക്രമിച്ചിട്ടില്ല, അണപൊട്ടിയെത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരേ പ്രതികരിച്ചതാണ്’; എം. സ്വരാജ്
ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ടേന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ED യെ ആക്രമിച്ചു എന്നാണ് മനോരമ പറയുന്നത്. അവിടെ അക്രമം ഉണ്ടായിട്ടില്ല. അക്രമം ഇങ്ങനെ ഒന്നുമല്ല. പ്രവർത്തകർക്ക് നിയന്ത്രണം വിട്ട് പ്രതികരിക്കേണ്ടി വന്നിരിക്കും, അതിനെ ആക്രമം എന്ന് വിളിക്കരുത്. അണപൊട്ടിയെത്തിയ ജനസഞ്ചയം വലിയ നേറികേടിനെതിരെ പ്രതികരിച്ചതാണ്.
ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു.
സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. ഇ ഡി എന്നും സി ബി ഐ എന്നും കേട്ടാൽ കുനിഞ്ഞ ശിരസുമായി ബി ജെ പി ഓഫീസിലേക്ക് വരുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദി കണ്ടിട്ടുളളു. അവസാന ശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന്ന നേതാവിൻ്റെ വീട് ഇ ഡി എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായി. ഇ ഡി വേട്ടയെ ജനങ്ങളെ അണി നിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights : m swaraj on ed attack by cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




