Advertisement

ഇഡി ആക്രമണം തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട്, രാജ്യത്തിന്റെ വളർച്ചക്ക് തടസം; പിന്നിൽ കുപ്രസിദ്ധ ഗുണ്ടകൾ: മേയർ വി വി രാജേഷ്

May 28, 2026
Google News 2 minutes Read

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. ഇത്തരം വിഷയങ്ങളിൽ പരിശോധന സ്വാഭാവികം. അന്വേഷണം നടക്കുന്ന സമയത്ത് അത് തടസപ്പെടുത്തി. അങ്ങേയറ്റം പ്രതിഷേധം, ഗൗരവമുള്ളത്.

മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ അക്രമം ഉണ്ടായി. ഇത് രാജ്യത്തിന്റെ വളർച്ചക്ക് തടസം. നിരപരാധികൾ ആണെങ്കിൽ ED ക്ക് മുന്നിൽ ബോധ്യപ്പെടുത്താലോ. ശക്തമായ നടപടി എടുക്കണം. അടിയന്തരമായി പ്രതികളെ കണ്ടുപിടിക്കണം. ഇന്നലെ നടന്നത് തിരുവനന്തപുരത്തിന് നാണക്കേട്. IPS ഉദ്യോഗസ്‌ഥർ ക്രിമിനൽ സംഘത്തിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നുവെന്നും വി വി രാജേഷ് കുറ്റപ്പെടുത്തി.

കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട് ആണ് ഉണ്ടായതെന്നും അടിയന്തരമായി അവരെ കണ്ടുപിടിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരം നഗരസഭാ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മേയർ കെയർ പദ്ധതിക്ക് തുടക്കമിട്ടതായി വിവി രാജേഷ് അറിയിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള കിറ്റ് കോർപ്പറേഷൻ നൽകും. 5050 കുട്ടികൾക്കാണ് സഹായം നൽകുന്നത്. ഒരു വാർഡിൽ 50 കുട്ടികൾക്കാണ് സഹായം. വ്യക്തിഗത സഹായങ്ങൾ ചേർത്താണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

Story Highlights : v v rajesh about ed attack cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here