Advertisement

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് ആരോപണം

May 28, 2026
Google News 2 minutes Read

കാസർകോട് പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.മരണത്തിൽ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസിൽ പരാതി നൽകി.

Read Also: ഭാര്യയ്‌ക്കൊപ്പം ജീവിച്ച് മതിയായി; വിവാഹ മോചനത്തിന് ശ്രമിച്ചില്ല; പകരം ഭാര്യയെ വിറ്റ് ഒഴിവാക്കി മധ്യവയസ്‌കന്‍; സംഭവം ഗുജറാത്തില്‍

സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Story Highlights : Woman ends life at husband’s house in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here