Advertisement

മൗനം തുടർന്ന് മുഖ്യമന്ത്രി; ഇ ഡി റെയ്‌ഡിൽ ഇന്നും പ്രതികരണം ഇല്ല

May 29, 2026
Google News 2 minutes Read
v d s

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നും പ്രതികരിച്ചില്ല. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവർത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹി മുതൽ തിരുവനന്തപുരം വരെ പല തവണ മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ് – ബിജെപി ഡീൽ എന്ന ആരോപണം സിപിഐഎം ശക്തമാക്കുകയാണ്.

അതേസമയം, നയപ്രഖ്യാപന ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻടോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് വിശദീകരണം. സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുണ്ട്.

തലസ്ഥാനത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ 19 പേരാണ് പൊലീസിന്റെ പിടിയിൽ ആയിട്ടുള്ളത്. മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണിയടക്കമുള്ള ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളെ അടക്കം ഇനിയും പിടികൂടാൻ ഉണ്ട്. ദൃശ്യങ്ങൾ സഹിതം പരിശോധിച്ചതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാൽ 300 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . വധശ്രമം ആയുധം ഉപയോഗിച്ച് ആക്രമിക്കൽ കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് വകുപ്പുകൾ. ഇന്നലെ സിപിഐഎം പാളയം ലോക്കൽ സെക്രട്ടറി ഐ പി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള ഭൂരിഭാഗം പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൊലീസിന് വീഴ്ച ഉണ്ടായെന്ന വിമർശനത്തിൽ പോലീസ് മേധാവി ഇന്ന് ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും.

Story Highlights : Chief Minister VD Satheesan did not respond to questions about ED Raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here